---
title: "ഇന്നോവയിലെത്തിയ നാലം​ഗ സംഘം കാർ തടഞ്ഞു നിർത്തി, മഞ്ചേരിയിൽ യുവാവിനെ അജ്ഞാതർ തട്ടിക്കൊണ്ട് പോയതായി പരാതി"
english_title: "Reported that a young man was kidnapped by unknown persons in Manjeri"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359964/Reported-t that-a-young-man-was-kidnapped-by-unknown-persons-in-Manjeri-new"
published_at: "2026-05-17T12:49:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0971fcbf8c1_kidnapp.jpg"
keywords: []
---

# ഇന്നോവയിലെത്തിയ നാലം​ഗ സംഘം കാർ തടഞ്ഞു നിർത്തി, മഞ്ചേരിയിൽ യുവാവിനെ അജ്ഞാതർ തട്ടിക്കൊണ്ട് പോയതായി പരാതി

> **Lead Summary:** മലപ്പുറം: മലപ്പുറം പൂക്കുളത്തൂരില്‍ യുവാവിനെ ഇന്നോവയിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയതായി പരാതി. ചെങ്ങര സ്വദേശി മുഹമ്മദ് അല്‍ഫാദിനെയാണ് നാലംഗ സംഘം തട്ടിക്കൊണ്ടു പോയത്. ബന്ധുക്കളുടെ പരാതിയില്‍ മഞ്ചേരി പോലീസ് അന്വേഷണം തുടങ്ങി. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് പൂക്കുളത്തൂരില്‍ വെച്ച് മുഹമ്മദ് അല്‍ഫാദ് സഞ്ചരിച്ച കാര്‍ ഇന്നോവയിലെത്തിയ നാലംഗ സംഘം തടഞ്ഞത്.

## Article Content

മലപ്പുറം: മലപ്പുറം പൂക്കുളത്തൂരില്‍ യുവാവിനെ ഇന്നോവയിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയതായി പരാതി. ചെങ്ങര സ്വദേശി മുഹമ്മദ് അല്‍ഫാദിനെയാണ് നാലംഗ സംഘം തട്ടിക്കൊണ്ടു പോയത്. ബന്ധുക്കളുടെ പരാതിയില്‍ മഞ്ചേരി പോലീസ് അന്വേഷണം തുടങ്ങി. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് പൂക്കുളത്തൂരില്‍ വെച്ച് മുഹമ്മദ് അല്‍ഫാദ് സഞ്ചരിച്ച കാര്‍ ഇന്നോവയിലെത്തിയ നാലംഗ സംഘം തടഞ്ഞത്.

നാട്ടുകാര്‍ നോക്കി നില്‍ക്കേ അല്‍ഫാദിനെ മര്‍ദിച്ച് പുറത്തിറക്കിയ ശേഷം ഇന്നോവ കാറില്‍ ബലം പ്രയോഗിച്ച് കയറ്റി. പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും അല്‍ഫാദുമായി സംഘം കടന്നു കളഞ്ഞു

അല്‍ഫാദ് സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. പട്ടാമ്പി സ്വദേശിയുടേതാണ് ഈ കാറെന്ന് പോലീസ് പറഞ്ഞു.തട്ടിക്കൊണ്ടു പോയ സംഘത്തെ കണ്ടെത്താനായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.മുഹമ്മദ് അല്‍ഫാദിന്‍റെ പേരില്‍ കോഴിക്കോട് സിറ്റി പോലീസ് ലിമിറ്റിലും മഞ്ചേരി പോലീസ് സ്റ്റേഷനിലും അടിപിടി കേസുണ്ട്. ഈ കേസുകളുമായി സംഭവത്തിന് ബന്ധമുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359964/Reported-t that-a-young-man-was-kidnapped-by-unknown-persons-in-Manjeri-new)